കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷനേയും ധനമന്ത്രി തോമസ് ഐസക്കിനേയയും വിമര്‍ശിച്ച സി.പി.ഐ നേതാവ് സി.ദിവാകരന് മറുപടിയുമായി വി.എസ് അച്യുതാനന്ദന്‍. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. ഭരണപരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച് ഇതിനകം മൂന്നു റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ലെന്നും വി.എസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു.
നേരത്തെ ധനമന്ത്രി തോമസ് ഐസക്കിനെതിരെയും വി.എസ്. അച്യുതാനന്ദനെതിരെയും മുന്‍ മന്ത്രി കൂടിയായ സി. ദിവാകരന്‍ അതിരൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ വൈകിപ്പിച്ചെന്നും തോമസ് ഐസക്കിന് കൊമ്പൊന്നുമില്ലെന്നുമായിരുന്നു അദേഹത്തിന്റെ വിമര്‍ശനം. ഭരണ പരിഷ്‌കാര കമ്മീഷന്‍ പൂര്‍ണ പരാജയമാണെന്നും സി. ദിവാകരന്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത് വന്നത്.
വി.എസ്സിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.
ഭരണ പരിഷ്കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്‍റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.
from mangalam.com http://bit.ly/2LT38yR
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ