കൊല്ലം: ക്ഷേത്രത്തിലെ ശ്രീഭൂതബലിയില്‍ പങ്കെടുത്ത യുവതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്ഷേപം. കൊല്ലം ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്രത്തിലെ മേല്‍ശാന്തി വാസുദേവ സോമയാജിപ്പാടിന്റെ ഭാര്യ സ്മിത പത്തനാടിക്കെതിരെയാണു യാഥാസ്ഥിതികരായ ചിലരുടെ അധിക്ഷേപം.
കൈതക്കോടു നടന്ന സോമയാഗത്തില്‍ യുവതി പങ്കെടുത്തതാണു പ്രകോപനത്തിനു കാരണം. ഇക്കഴിഞ്ഞ അക്ഷയ തൃതീയ ദിനത്തില്‍ ചെറുപൊയ്ക ശ്രീനാരായണപുരം ക്ഷേത്രത്തില്‍ നടന്ന ശ്രീഭൂതബലിയിലാണു സ്മിത പത്തനാടി പങ്കെടുത്തത്. ചടങ്ങില്‍ പൂക്കളേന്തിയുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് യാഥാസ്ഥിതികരായ ചിലര്‍ അധിക്ഷേപവുമായി രംഗത്തെത്തിയത്.
കൈതക്കോടു നടന്ന സോമയാഗത്തിലും സോമയാജിപാടിന്റെ ഭാര്യ പങ്കെടുത്തിരുന്നു ഇതിനെതിരെ ആചാര സംരക്ഷകരായ ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പൂജകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വേണ്ടെന്നായിരുന്നു അവരുടെ നിലപാട്.
ക്ഷേത്രാചാരങ്ങളും മന്ത്രങ്ങളും പൂജാകര്‍മങ്ങളും നിര്‍വഹിക്കാന്‍ പഠിക്കുന്നതിനിടെയാണു സ്മിത പത്തനാടിക്കെതിരെ പുരുഷ മേധാവിത്വം അധിക്ഷേപവുമായി രംഗത്തുവന്നത്. ഈശ്വരന്റെ മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നും എത്ര എതിര്‍പ്പുണ്ടായാലും പൂജാരിണി ആകുന്നതില്‍ നിന്നു പിന്നോട്ടില്ലെന്നും സ്മിത പത്തനാടി പറഞ്ഞു.
ചെറുപൊയ്ക മഠത്തിന്റെയും പ്രദേശവാസികളുടേയും പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
from mangalam.com http://bit.ly/2VNsVgw
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ