കൊച്ചി: സീറോ മലബാര്‍ സഭയിലെ വ്യാജരേഖക്കേസില്‍ ഗൂഢാലോചന ഉണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സത്യം പുറത്തുവരട്ടെ, എല്ലാം ശുഭകരമായി പര്യവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍ദിനാള്‍ പറഞ്ഞു. വൈദികരെ ചോദ്യം ചെയ്തത് സംബന്ധിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ഗൂഢാലോചന ഉണ്ടോയെന്ന് പോലീസും കോടതിയും നിശ്ചയിക്കട്ടെ. പോലീസ് അന്വേഷണത്തെ വിലയിരുത്തി ഒന്നും പറയാനില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.
അതേസമയം കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അറസ്റ്റിലായ ആദിത്യനെ റിമാന്‍ഡ് ചെയ്തു. തൃക്കാക്കര മജിസ്‌ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് ആദിത്യനാണ്. എറണാകുളം കോന്തുരുത്തി സ്വദേശിയാണ് ഇയാള്‍. ഇന്ന് രാവിലെയാണ് ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആലഞ്ചേരിക്കെതിരെ വ്യാജരേഖ തയ്യാറാക്കിയത് ആദിത്യനാണെന്നും തേവരയിലെ കടയില്‍ വച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പോലീസ് പറഞ്ഞു. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
സീറോ മലബാര്‍ സഭയിലെ വൈദികന്‍ ആന്റണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കര്‍ദിനാളിനെതിരെ വ്യാജരേഖ തയ്യാറാക്കിയതെന്നാണ് ആദിത്യന്റെ മൊഴി. കര്‍ദിനാളിനെതിരെ വികാരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സെര്‍വറില്‍ കണ്ടെത്തിയ രേഖകളാണ് വൈദികര്‍ക്ക് അയച്ചതെന്നായിരുന്നു ആദിത്യന്റെ മൊഴി. എന്നാല്‍ ഈ സ്ഥാപനത്തിന്റെ സെര്‍വറില്‍ പോലീസ് നടത്തിയ പരിശോധനയില്‍ അത്തരം രേഖകളൊന്നും കണ്ടെത്താനായില്ല.
പ്രമുഖ വ്യാപാര കേന്ദ്രത്തില്‍ കര്‍ദിനാളിനും മറ്റ് ചില ബിഷപ്പുമാര്‍ക്കും നിക്ഷേപം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള രേഖകളാണ് ആദിത്യന്‍ കൃത്രിമമായി ഉണ്ടാക്കിയത്. വ്യാജരേഖ ചമയ്ക്കല്‍, അത് യഥാര്‍ത്ഥമാണെന്ന രീതിയില്‍ പ്രചരിപ്പിക്കല്‍,
from mangalam.com http://bit.ly/2LUktYt
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ