ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് വിദഗ്ധന്‍ യോഗേന്ദ്ര യാദവ്. ഇന്ത്യയെ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് ഇല്ലാതാകണമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. എല്ലാ ഗൗരവത്തോടെയും ഒട്ടും അതിശയോക്തി ഇല്ലാതെയും ഒട്ടും വൈകാരികത ഇല്ലാതെയുമാണ് താനിത് പറയുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇന്ത്യാ ടുഡേ ചാനലില്‍ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു യോഗേന്ദ്ര യാദവ്.
ഭരണഘടനാ മൂല്യങ്ങള്‍ക്ക് വേണ്ടി, മതേതര ഇന്ത്യയ്ക്ക് വേണ്ടി നിലനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. അത്തരമൊരു പാര്‍ട്ടിക്ക് നിലനില്‍ക്കാന്‍ യാതൊരു കാരണവുമില്ലെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്ര ദൗത്യം നിറവേറ്റിക്കഴിഞ്ഞു. ബി.ജെ.പിക്ക് ബദല്‍ ശക്തി രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് മാത്രമാണ് ഏക പ്രതിബന്ധമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
എക്‌സിറ്റ് പോളുകളില്‍ വ്യക്തമാകുന്നതാണ് ശരിയായ ട്രെന്‍ഡ് എങ്കില്‍ ഈ വിഭജന രാഷ്ട്രീയത്തിനെതിരെ ബദല്‍ ശക്തി ഉയര്‍ന്നു വരേണ്ടതുണ്ട്. ബദല്‍ ശക്തി സൃഷ്ടിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ബി.ജെ.പിക്കെതിരെ ബദല്‍ ശക്തി ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
അതേസമയം യോഗേന്ദ്ര യാദവിനെതിരെ രൂക്ഷമായ പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവും നടിയുമായ ഖുശ്ബു. മഹിളാ കോണ്‍ഗ്രസ് നേതാവ് അപ്‌സര ആര്‍, മാധ്യമപ്രവര്‍ത്തക സഞ്ജുക്ത ബസു തുടങ്ങിയവര്‍ യോഗേന്ദ്ര യാദവിനെ വിമര്‍ശിച്ച് രംഗത്ത് വന്നു.
from mangalam.com http://bit.ly/2WeoXwK
via IFTTT
via Blogger http://bit.ly/2LXaxxl
May 20, 2019 at 05:18PM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ