ദ്യുതി ചന്ദിന് പങ്കാളിയില്‍ നിന്ന് ഭീഷണിയും സമ്മര്‍ദ്ദവുമെന്ന് കുടുംബം; സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയതിനെതിരെ സഹോദരി - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, മേയ് 20, തിങ്കളാഴ്‌ച

ദ്യുതി ചന്ദിന് പങ്കാളിയില്‍ നിന്ന് ഭീഷണിയും സമ്മര്‍ദ്ദവുമെന്ന് കുടുംബം; സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയതിനെതിരെ സഹോദരി

ദ്യുതി ചന്ദിന് പങ്കാളിയില്‍ നിന്ന് ഭീഷണിയും സമ്മര്‍ദ്ദവുമെന്ന് കുടുംബം; സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയതിനെതിരെ സഹോദരി
ദ്യുതി ചന്ദിന് പങ്കാളിയില്‍ നിന്ന് ഭീഷണിയും സമ്മര്‍ദ്ദവുമെന്ന് കുടുംബം; സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയതിനെതിരെ സഹോദരി

ജാജ്പൂര്‍: ഇന്ത്യന്‍ കായികതാരം ദ്യുതി ചന്ദ് സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം. ദ്യുതിയുടെ പങ്കാളി അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് കായികതാരത്തിന്റെ മൂത്ത സഹോദരി ആരോപിച്ചു. സ്വവര്‍ഗാനുരാഗ പങ്കാളിയുമായി ജീവിക്കാനുള്ള തീരുമാനം ദ്യുതിയുടേത് അല്ലെന്നും പങ്കാളിയും കുടുംബവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലത്തിയും പറയിച്ചതാണ്. ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇതെന്നും സഹോദരി ആരോപിച്ചു.

ദ്യുതിയുടെ ജീവനും സ്വത്തും അപകടത്തിലാണ്. അതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് സഹോദരി ആവശ്യപ്പെട്ടു. ദ്യുതിയെ കായികരംഗത്ത് നിന്ന് മാറ്റാന്‍ അവരെ കെണിയില്‍ പെടുത്തിയിരിക്കുകയാണെന്നും കായികതാരം കൂടിയായ സഹോദരി സരസ്വതി ആരോപിച്ചു. ദ്യുതിയുടെ തീരുമാനത്തിന് കുടുംബത്തിന്റെ പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് ദ്യുതി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും അവര്‍ക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാമെന്നും സഹോദരി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനം ദ്യുതില്‍ സമ്മര്‍ദ്ദം ചെലുത്തി എടുപ്പിച്ചതാണെന്ന് സഹോദരി ആവര്‍ത്തിച്ചു.

ദ്യുതിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന ചിലരുടെ അവകാശവാദം പൊള്ളത്തരമാണ്. അവരാണ് ദ്യുതിയെ കായിക രംഗത്ത് നിന്ന് മാറ്റാനും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനും ശ്രമിക്കുന്നത്. 2020ല്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ശ്രദ്ധിക്കുന്നതിന് പകരം ദ്യുതിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുകയാണെന്നും സരസ്വതി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ദ്യുതി സ്വവര്‍ഗാനുരാഗം വെളിപ്പെടുത്തിയത്. തന്റെ പങ്കാളിയുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നും ദ്യുതി വെളിപ്പെടുത്തിയിരുന്നു.



from mangalam.com http://bit.ly/30vCxv3
via IFTTT
via Blogger http://bit.ly/2LVkQ52
May 20, 2019 at 05:18PM
via Blogger http://bit.ly/2EjjM4u
May 20, 2019 at 05:45PM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages