ശബരിമല: ഇടവമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ ഭക്തജനത്തിരക്ക്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പുലർച്ചെ അഞ്ചിന് നടതുറന്ന് ക്ഷേത്രനട തുറന്ന് നിർമാല്യവും അഭിഷേകവും നടന്നു. തുടർന്ന് ഗണപതി ഹോമവും പതിവ് പൂജകളും നടന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേരുന്നത്. അതേസമയം യുവതി പ്രവേശനം സംബന്ധിച്ച ആശങ്കൾ ഒഴിയുന്നില്ല. അതിനാൽ കർശന സുരക്ഷയിലാണ് സന്നിധാനവും പരിസരങ്ങളും. മെയ് 19 ന് ഹരിവരാസനം പാടി നടയടക്കുന്നതോടെ ഇടവമാസ പൂജകൾക്ക് സമാപനമാകും. അതുവരെ എല്ലാ ദിവസവും നെയ്യഭിഷേകം, കളകാഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ തുടങ്ങിയവ ഉണ്ടാകും. Content Highligts:Sabrimala Temple Security increased
 
from mathrubhumi.latestnews.rssfeed http://bit.ly/2Q1W4yi
via 
IFTTT
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ