ഥാര്‍: വിവാഹിതയായ സ്ത്രീക്കൊപ്പം ഒളിച്ചോടിയതിന് മധ്യപ്രദേശിലെ ഥറില് യുവാവിനെയും കുടുംബത്തിനൊപ്പം മരത്തി കെട്ടിയിട്ട് മര്‍ദ്ദിച്ചു. കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിതന്നെയായ മുകേഷ് എന്നയാളെയാണ് ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായത്.
മുകേഷിനൊപ്പം ഒളിച്ചോടിയ യുവതിയെ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ആദ്യം മുകേഷിനെയും ഭാര്യയേയും മരത്തില്‍ കെട്ടിയിടുകയും തുടര്‍ന്ന് സംഭവത്തില്‍ ചര്‍ച്ച ചെയ്യുവാനായി ബന്ധുക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു. അതിനായി എത്തിയ രണ്ട് കുടുംബാംഗങ്ങളേയും പിന്നീട് മരത്തില്‍ കെട്ടിയിടുകയും വടി ഉപയോഗിച്ച് തല്ലുകയുമായിരുന്നു. യുവാവിനൊപ്പം വന്നവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുമുണ്ടായിരുന്നു. കുട്ടിയേയും ഇത്തരത്തില്‍ കെട്ടിയിട്ടു തല്ലിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 230 കിലോമീറ്റര്‍ അകലെയാണ് ഥാര്‍. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ നിരവധി കുട്ടികള്‍ അടക്കമുള്ളവര്‍ ദൃക്സാക്ഷിയാണ്.
from mangalam.com http://bit.ly/2LKKFo5
via IFTTT
 
 
 
 Hello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Hello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean. 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ