ആരോപണങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍; എ.പ്രദീപ്കുമാറിനോട് ചിലര്‍ പക പോക്കി-കെ.പി പ്രകാശ് ബാബു - KERALA NEWS 24×7

KERALA NEWS 24×7

This is a news website.Here you can see all news like mathrubhumi,E vartha,metro vaartha etc.. 24×7 News Uploading.

Breaking

Home Top Ad

loading...

Post Top Ad

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

ആരോപണങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍; എ.പ്രദീപ്കുമാറിനോട് ചിലര്‍ പക പോക്കി-കെ.പി പ്രകാശ് ബാബു

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ പരാജയപ്പെടുമെന്ന് കണ്ടതിനാൽ മുൻകൂർ ജാമ്യമെടുക്കാനാണ് ബി.ജെ.പി-കോൺഗ്രസ് വോട്ട് കച്ചവടം സി.പി.എം ആരോപിക്കുന്നതെന്ന് കോഴിക്കോട്ടെ എൻ.ഡി.എ സ്ഥാനാർഥി അഡ്വ.കെ.പി പ്രകാശ് ബാബു. യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരേ കേസെടുക്കാൻ വരെ സാഹചര്യമുണ്ടായിട്ടും അത് ഇല്ലാതാക്കിയത് ജില്ലയിലെ പ്രധാന സി.പി.എം നേതാവിന്റെ ഇടപെടൽ കൊണ്ടാണ്. മാത്രമല്ല എ.പ്രദീപ് കുമാറിന്റെ തോൽവി ഉറപ്പാക്കാൻ പാർട്ടിക്കുള്ളിൽ തന്നെ വലിയ കളിയുണ്ടായി. കഴിഞ്ഞതവണ മുഹമ്മദ് റിയാസിനെ തോൽപ്പിച്ചതിന്റെ പ്രതികാരം ഇത്തവണ പ്രദീപ് കുമാറിനോട് തീർക്കുകയായിരുന്നുവെന്നും കെ.പി പ്രകാശ് ബാബു പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലയിലെ ഒരു പ്രമുഖ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത് എ.പ്രദീപ്കുമാറിന്റെ സ്ഥാനാർഥിത്വവുമായി കൂട്ടിവായിക്കേണ്ടിയിരിക്കുന്നുവെന്നും പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. കോഴിക്കോട് മണ്ഡലത്തിൽ ഇത്തവണ എൻ.ഡി.എ ചരിത്ര മുന്നേറ്റമുണ്ടാക്കും. കുന്നമംഗലം, കോഴിക്കോട് സൗത്ത്, ബേപ്പൂർ എന്നിവിടങ്ങളിൽ അട്ടിമറി പ്രവർത്തനം കാഴ്ചവെക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു. ആരുടെ വോട്ടാണ് കോൺഗ്രസ് പാളയത്തിലേക്ക് പോവുകയെന്നത് മെയ് 23-ന് മനസ്സിലാവും. സ്വന്തം പാർട്ടിക്കുള്ളിലെ ചതിപ്രയോഗം മറച്ച് വെക്കാനാണ് സി.പി.എം ഇത്തരം പ്രസ്താവനയുമായി രംഗത്തു വരുന്നത്. തിരഞ്ഞെടുപ്പ് ദിനം ഭൂരിഭാഗം ബൂത്തുകളും സന്ദർശിക്കാൻ തനിക്ക് സാധിച്ചിട്ടുണ്ട്. സജീവമായ പ്രവർത്തനമായിരുന്നു ബി.ജെ.പി പ്രവർത്തകർ കാഴ്ചവെച്ചത്. അത് വലിയ രീതിയിൽ ഗുണം ചെയ്യുകയും ചെയ്യും. എക്കാലത്തേയും മികച്ച പ്രവർത്തനമാണ് ബി.ജെ.പി ഇവിടെ കാഴ്ചവെച്ചത്. എന്നാൽ സി.പി.എമ്മിന്റെ സ്ഥിതി ഇതായിരുന്നില്ല. വോട്ടിംഗ് ദിനത്തിൽ തന്നെ പ്രദീപ് കുമാറിന് പരാജയം മണത്തിരുന്നു. അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണവും മറ്റുമെല്ലാം ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാവുമെന്നും കെ.പി പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. കോഴിക്കോടും വടകരയിലും ബി.ജെ.പി-കോൺഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് ബുധനാഴ്ച രാവിലെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ആരോപിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവൻ ബി.ജെ.പിക്കെതിരേ ഒരു വാക്ക് പോലും പറഞ്ഞില്ലെന്നും ബൂത്ത് ഏജന്റുമാരെപോലും നിർത്താത്തതും ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പി.മോഹനന്റെ ആരോപണം.കഴിഞ്ഞ ദിവസം എ.പ്രദീപ് കുമാറും സമാന രീതിയിലുള്ള പ്രതികരണം നടത്തിയിരുന്നു. പി.മോഹനന്റേത് പിതൃശൂന്യ ആരോപണമാണ് എന്നായിരുന്നു ബിജെപി ജില്ലാ സെക്രട്ടറി ടി.പി ജയചന്ദ്രന്റെ മറുപടി. Content Highlights:KP Prakash Babu On Vote Sharing Allegation Against BJP


from mathrubhumi.latestnews.rssfeed http://bit.ly/2Zv3gaN
via IFTTT

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Bottom Ad

Responsive Ads Here

Pages