ഗുഡ്ഗാവ്: ഭാര്യ മരിച്ചതോടെ എട്ടു വയസ്സുള്ള മകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി വന്ന പിതാവ് അറസ്റ്റില്‍. മദ്യലഹരിയില്‍ പിതാവ് മാസങ്ങളോളം മകളെ ബലാത്സംഗം ചെയ്തിരുന്നുവെന്നാണ് പരാതി.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത ശ്രദ്ധിച്ച അയല്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ പീഡനം പുറംലോകമറിഞ്ഞതെന്ന് എ.സി.പി ഷംഷീര്‍ സിംഗ് പറഞ്ഞു.
അമ്മയുടെ മരണത്തിനു ശേഷം പിതാവും മകളും മാത്രമായിരുന്നു പട്ടൗഡിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. മദ്യലഹരിയില്‍ എത്തിയിരുന്ന പിതാവ് മാസങ്ങളോളം എല്ലാ രാത്രിയിലും അവളെ ബലാത്സംഗം ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച അയാള്‍ മകളെ രണ്ടു തവണ പീഡിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
പെണ്‍കുട്ടിയെ പോലീസ് കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
from mangalam.com http://bit.ly/2PE2lzW
via IFTTT
via Blogger http://bit.ly/2GT7jX6
April 30, 2019 at 02:07PM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ