വടകര: പരിശീലനം ലഭിച്ച പാർട്ടി ഗുണ്ടകളുടെ സഹായത്തോടെ സി.പി.എം നടത്തുന്ന കള്ളവോട്ടിനെതിരെ കോൺഗ്രസ് പോരാടിയതിന്റെ ഫലമാണ് കള്ളവോട്ട് സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയുടെ കണ്ടെത്തലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ 50 വർഷമായി ബൂത്തുപിടിത്തത്തിനെതിരേയും കള്ളവോട്ടിനെതിരെയും കോൺഗ്രസും പൊതുസമൂഹവും നടത്തിവന്ന ധാർമികമായ സമരത്തിന്റെ വിജയമാണിത്. തിരഞ്ഞെടുപ്പ് അട്ടിമറിച്ച് കോൺഗ്രസിനെയും യു.ഡി.എഫിനെയും പരാജയപ്പെടുത്താനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആജ്ഞാനുവർത്തികളായ ഒരുകൂട്ടം ഉദ്യോഗസ്ഥൻമാരുമായി ചേർന്ന് സി.പി.എം നടത്തിയ ആസൂത്രിത നീക്കമാണിത് . കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തിൽ യു.ഡി.എഫ് അനുകൂല വോട്ടർമാരായ മുസ്സിം ക്രിസ്ത്യൻ വിഭാഗത്തിൽ ഉൾപ്പെട്ട ആയിരക്കണക്കിന് പേരെ കരട് വോട്ടർപട്ടികയിൽ ഒഴിവാക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഓരോ ബൂത്തിൽ നിന്നും 30 മുതൽ 50 ഓളം പേരെയാണ് അന്തിമ വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ ചിലസ്ഥലങ്ങളിൽ വോട്ടർമാരുടെ സ്വന്തം ബൂത്തിന് പകരം മറ്റുപല ബൂത്തുകളിലും പേരുചേർത്തതായും കണ്ടെത്തിയിട്ടുണ്ട്. യു.ഡി.എഫ് അനുകൂല വോട്ടർമാരെയാണ് ഇത്തരത്തിൽ മാറ്റപ്പെട്ടത്. അതേസമയം എൻ.ഡി.എ അനൂകൂല വോട്ടർമാർ കൃത്യമായി പട്ടികയിൽ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം സർക്കാർ അനുകൂല ഉദ്യോഗസ്ഥർ എല്ലാ സഹയാവും നൽകിയിട്ടുണ്ടെന്നത്വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പലഘട്ടത്തിലും കള്ളവോട്ടിംഗിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ല. ജുഡീഷ്യറിക്കും ഈപ്രവണത അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ പ്രമുഖ സി.പി.എം നേതാക്കളുമാണ്. പരിശീലനം ലഭിച്ച പാർട്ടിഗുണ്ടകളുടെ സഹായത്തോടെയാണ് ഈ അതിക്രമം സി.പി.എം നടത്തുന്നത്. അഞ്ചുതവണ കണ്ണൂരിൽ നിന്നും മത്സരിച്ച് വിജയിച്ച തന്നെ പരാജയപ്പെടുത്താനും ഭീകരമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ഇരയാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു. എ.ഐ.സി.സി ഈ വിഷയത്തെ ഗൗരവമായിട്ടാണ് കണുന്നത്. കള്ള വോട്ട് സംബന്ധിച്ച വ്യക്തമായ തെളിവുകൾ പുറത്ത് കൊണ്ടുവന്ന സാമൂഹ്യപ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തകരെയും അതീവ ജാഗ്രതയോടെ ഈ വിഷയം കൈകാര്യം ചെയ്ത പൊതുസമൂഹത്തേയും കെ.പി.സി.സിക്ക് വേണ്ടി അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. Content Highlights:Mullappally Ramachandran on Bogus Vote in Kannur
from mathrubhumi.latestnews.rssfeed http://bit.ly/2ZUg8r8
via 
IFTTT
 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ