ന്യുഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊല്‍ക്കൊത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെങ്കില്‍ തൃപ്തികരമായ തെളിവുകള്‍ ഹാജരാക്കണമെന്ന് സി.ബി.ഐയോട് സുപ്രീം കോടതി. രാജീവ് കുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് കോടതി തടഞ്ഞിരിക്കുകയാണ്. സ്‌റ്റേ നീക്കണമെങ്കില്‍ കോടതിക്കും കൂടി തൃപ്തികരമായ തെളിവുകള്‍ ഹാജരാക്കണം. നാളെ ഹാജരാക്കാനാണ് നിര്‍ദേശം.
ശാരദ തട്ടിപ്പ് കേസിലെ തെളിവുകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചു അല്ലെങ്കില്‍ മറച്ചുവെച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് നല്‍കേണ്ടത്. എങ്ങനെയാണ് രാജീവ് കുമാര്‍ വിവരങ്ങള്‍ മറച്ചുവെച്ചതെന്ന് വ്യക്തമാക്കണം. ഇതിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും അന്വേഷണത്തിലെ താല്‍പര്യം മാത്രമാണുള്ളതെന്നും തങ്ങളെ ബോധ്യപ്പെടുത്തണമെന്നും സുപ്രീം കോടതി അറിയിച്ചു.
രാജീവ് കുമാറിന്റെ പങ്കിനെ കുറിച്ച് നേരായ തെളിവുകള്‍ ഹാജരാക്കണം. തെളിവുകള്‍ നശിപ്പിക്കുന്നതിന് പ്രമുഖരില്‍ നിന്ന് പണം വാങ്ങിയെന്ന് തെളിയിക്കുന്ന ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഡയറികള്‍ എന്നിവിടങ്ങളില്‍ നിന്നും രേഖകള്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. നിലവില്‍ സി.ബി.ഐ സമര്‍പ്പിച്ച സത്യവാങ്മൂലം പൂര്‍ണ്ണമല്ലെന്നും ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
from mangalam.com http://bit.ly/2URt5y2
via IFTTT
 
 
 
 Hello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean.
Hello, my name is Jack Sparrow. I'm a 50 year old self-employed Pirate from the Caribbean. 
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ