ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസില്‍ ഡിസംബര്‍ 14ന് പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാവകാശമില്ല. മേയ് നാല് ശനിയാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലത്തിന് നാലാഴ്ച സമയം നല്‍കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി തള്ളി. ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി തിങ്കളാഴ്ച പ്രഖ്യാപിക്കും.
റഫാല്‍ കേസില്‍ പുനപരിശോധനാ ഹര്‍ജിയുമായി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍, എഎപി നേതാവ് സഞ്ജയ് സിംഗ്, അഡ്വ. വിനീത് ദണ്ഡെ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതിനിടെ, റഫാല്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശമെന്ന പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ കോടതി എവിടെയാണ് പറഞ്ഞത്. രാഹുല്‍ എന്തിനാണ് വീണ്ടും സത്യവാങ്മൂലം സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ ഖേദപ്രകടനമില്ല. ഖേദം എന്ന് ബ്രാക്കറ്റില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്. ഖേദം പ്രകടിപ്പിക്കാന്‍ എന്തിനാണ് 22 പേജുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത് എന്നും കോടതി ചോദിച്ചു.
'കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീം കോടതി ശരിവച്ചതാണ്' പുനപരിശോധന വെന്നായിരുന്നു രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. ഇതില്‍ കോടതിയലക്ഷ്യ നടപടി നേരിടുകയാണ്. കോടതി പറയാത്ത കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി കോടതിയുടെ വായില്‍ തിരുകികയറ്റുകയാണെന്ന് പരാതിക്കാരി മീനാക്ഷി ലേഖിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കോടതിയലക്ഷ്യ കേസുകളില്‍ നിരുപാധികം മാപ്പുപറയണമെന്നാണ് നിയമം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ചൗകിദാര്‍ ചോര്‍ ഹൈ' എന്ന് കോടതി പറഞ്ഞതായി രാഹുല്‍ പല തവണ പറഞ്ഞുവെന്നും അത് കോടതിയെ ദുരുപയോഗിച്ചതാണെന്നും മീനാക്ഷി ലേഖി വാദിച്ചു.
അതിനിടെ, കോടതിയലക്ഷ്യ കേസില്‍ 'മിസ്റ്റര്‍ ഗാന്ധിയുടെ' നിലപാട് എന്താണെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകന്റെ ചോദ്യത്തിന് 'മിസ്റ്റര്‍ ഗാന്ധി എന്നതുകൊണ്ട് നിങ്ങള്‍ ആരെയാണ് ഉദ്ദേശിച്ചത്. എല്ലാ ഗാന്ധിമാരും രാഹുല്‍ ഗാന്ധി അല്ലെന്നും' കോടതി പ്രതികരിച്ചു.
കോടതി ശക്തമായ നിലപാട് സ്വീകരിച്ചതോടെ രാഹുല്‍ ഗാന്ധിക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി മാപ്പുപറഞ്ഞു. ഖേദപ്രകടനവും മാപ്പുപറയലും ഒന്നാണെന്ന് സിംഗ്‌വി പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല. എതിര്‍ഭാഗം വസ്തുതകള്‍ വികലമാക്കി. അതുകൊണ്ട്തന്നെ കാര്യങ്ങള്‍ വ്യക്തമാക്കും. 'ചൗകിദാര്‍ ചോര്‍ ഹൈ' എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണെന്ന് സിംഗ്‌വി പറഞ്ഞു. എന്നാല്‍ രാഷ്ട്രീയം കോടതിക്കു പുറത്തുമതിയെന്നും നിങ്ങളുടെ രാഷ്ട്രീയം കോടതിയുടെ വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാപ്പ് പറയുന്നത് വ്യക്തമാക്കികൊണ്ടുള്ള പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
from mangalam.com http://bit.ly/2GRY2ON
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ