ബോപ്പാല്‍: മധ്യപ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബ.എസ്.പി-എസ്.പി സഖ്യത്തിന്റെ ഗുണ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയയായിരുന്ന ലോകേന്ദ്ര സിംഗ് രാജ്പുത്താണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് സ്വയം പിന്‍മാറിയ രാജ്പുത്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
നിര്‍ണായക തിരഞ്ഞെടുപ്പിനിടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസ് മറുകണ്ടം ചാടിച്ചതില്‍ കടുത്ത അമര്‍ഷത്തിലാണ് പാര്‍ട്ടി അധ്യക്ഷ മായാവതി. തന്റെ രോക്ഷം അവര്‍ ട്വിറ്ററിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് മായാവതി കുറ്റപ്പെടുത്തി. രാജ്പുത് കോണ്‍ഗ്രസില്‍ ചേരാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. കോണ്‍ഗ്രസിന് ഉചിതമായ മറുപടി നല്‍കുമെന്നും പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ ഗുണയില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്നും മായാവതി ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ബി.എസ്.പി നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ മായാവതിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 116 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമായ മധ്യപ്രദേശില്‍ ബി.എസ്.പിയുടെയും എസ്.പിയുടേയും സ്വതന്ത്രരുടേയും പിന്തുണയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. പതിനഞ്ച് വര്‍ഷം മധ്യപ്രദേശ് ഭരിച്ച ബി.ജെ.പിക്ക് 109 സീറ്റുണ്ട്.
from mangalam.com http://bit.ly/2DG5Ocz
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ