കൊല്‍ക്കത്ത: ബിജെപിയും യോഗി ആദിത്യനാഥും ഭരിക്കുന്ന യുപിയില്‍ ബിജെപി 17 സീറ്റുകള്‍ പോലും നേടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. കോണ്‍ഗ്രസ് ഏഴു സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും മികച്ച വിജയം നേടാന്‍ പോകുന്നത് മായാവതിയുടെ ബിഎസ്പിയും അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയും ആയിരിക്കുമെന്നുമാണ് മമതയുടെ പ്രവചനം.
2014 തെരഞ്ഞെടുപ്പില്‍ ആകെയുള്ള 80 ല്‍ 70 സീറ്റുകളിലും വിജയിപ്പിച്ച് കേന്ദ്രത്തില്‍ ബിജെപിയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും തുണച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. മൂന്ന് ദശകത്തിന് ശേഷം ഇന്ത്യ ഭരിക്കാന്‍ ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം നല്‍കാന്‍ ഏറ്റവും കൂടുതല്‍ സഹായമായതും ഈ സംസ്ഥാനമായിരുന്നു. എന്നാല്‍ ഇത്തവണ പ്രദേശിക പാര്‍ട്ടികളുടെ സഖ്യമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും മമത പറഞ്ഞു. അതേസമയം മോഡി അവിയല്‍ എന്ന് വിളിക്കുന്ന സഖ്യത്തില്‍ എന്താണ് തെറ്റെന്നും മമത ചോദിച്ചു.
രാഷ്ട്രീയ ഗോദയില്‍ ഏതു നിലയിലേക്കും തരംതാഴാന്‍ കഴിയുന്നയാളാണ് പ്രധാനമന്ത്രിയെന്നും സംസാരിക്കുമ്പോള്‍ താന്‍ പ്രധാനമന്ത്രിയാണെന്നും താന്‍ പറയുന്നത് ജനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നുള്ള ബോദ്ധ്യവും അദ്ദേഹത്തിന് വേണമെന്ന് മമത പറഞ്ഞു. സംസ്‌ക്കരത്തെക്കുറിച്ചാകണം എപ്പോഴും രാഷ്ട്രീയ പ്രസംഗം. അദ്ദേഹത്തെപ്പോലെ സംസാരിക്കാന്‍ തനിക്ക് കഴിയില്ലെന്നും പറഞ്ഞു. ഇന്ത്യയിലെ മറ്റ് പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്താല്‍ ഒരു യഥാര്‍ത്ഥ ഏകാധിപധിയായ മോഡിക്ക് താന്‍ ഒരു പോയിന്റ് പോലും റേറ്റ് ചെയ്യില്ലെന്നും പറഞ്ഞു.
ബംഗാളില്‍ അവര്‍ അടിയന്തിരാവസ്ഥയെക്കാള്‍ മോശമായിട്ടാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എല്ലാ ജോലിക്കാരും തെരഞ്ഞെടുപ്പ് കമ്മീഷന് കീഴിലാണ്. എല്ലായിടത്തും സമാന്തര സര്‍ക്കാരിനെ പോലെ പ്രവര്‍ത്തിക്കുന്ന ബിജെപി വന്‍തോതിലാണ് പണം ഒഴുക്കുന്നത്. അടുത്തിടെ കേന്ദ്രത്തിന്റെ സഹായത്തോടെ നാലു പോലീസുകാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയെന്നും പറഞ്ഞു.
അതേ സമയം ഈ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിട്ടുണ്ട്. ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 23 എണ്ണമാണ് ബിജെപി ലക്ഷ്യമിടുന്നത്. തൃണമൂലിന്റെ 40 എംഎല്‍എമാര്‍ തങ്ങളോട് അടുത്തിരിക്കുകയാണെന്ന് പ്രചരണത്തിനായി എത്തിയപ്പോള്‍ പ്രധാനമന്ത്രി ബംഗാളില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് കുതിരക്കച്ചവടം എന്ന് ആക്ഷേപിക്കുകയും ചെയ്തു.
from mangalam.com http://bit.ly/2WdKYZB
via IFTTT
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ